ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രമേയം പാസാക്കാന്‍ തീരുമാനം. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലാണ് തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നേരത്തെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് നിയമസഭകളില്‍ പ്രമേയം പാസാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.
തെറ്റായ നിയമം രാജ്യത്ത് സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷവും പ്രതിഷേധവും ഉയരാന്‍ കാരണമായതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വിലയിരുത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ഡിസംബര്‍ 31 നാണ് കേരള നിയമസഭ പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണച്ചിരുന്നു.