വാഷിംഗ്ടണ്‍- പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുതെന്നും ലോകം കാണുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല നടത്തരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു.
176 പേര്‍ കൊല്ലപ്പെട്ട വിമാന ദുരന്തം അബദ്ധത്തില്‍ വെടിവെച്ചിട്ടതിനാലാണെന്ന് ഇറാന്‍ സമ്മതിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സ്വരം ഉയര്‍ന്നത്.
ഇറാന്‍ ജനത നടത്തുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള യഥാര്‍ഥ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ ഇറാന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ അനുവദിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന ചടങ്ങിലാണ് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കിയതെന്നും ഇവരെ ഉടന്‍ തന്നെ പോലീസ് പിന്തിരിപ്പിച്ചുവെന്നും ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ തെഹ്‌റാന്‍ പ്രാന്തത്തിലെ അമീര്‍ കബീര്‍ യൂനിവേഴ്‌സിറ്റിയിലെ നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഒത്തുചേര്‍ന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.






