Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ ഭേദഗതി നിയമം: ഇന്ത്യ ലോക രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു -സമദാനി 

കോഴിക്കോട്- പൗരത്വ ഭേദഗതി നിയമം മൂലം ലോകത്ത് ഇന്ത്യ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് മുൻ രാജ്യസഭാംഗം എം.പി.അബ്ദുസമദ് സമദാനി. ബഹുസ്വരത ലോകത്തിന് കാണിച്ചു കൊടുത്ത നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ തലകുനിച്ച് നിൽക്കേണ്ട സാഹചര്യമാണ് പുതിയ നിയമം മൂലം സംജാതമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ 'ചേർന്നു നിൽക്കുക, ചെറുത്തു തോൽപിക്കുക' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച ദേശരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി. 
രാജ്യം ഭരിക്കുന്നവർ കണ്ണുതുറന്ന് രാജ്യത്തിന്റെ നന്മക്ക് വേണ്ടി നിലകൊള്ളണം. ഇന്ത്യയുടെ കാമ്പസുകളും തെരുവുകളും സമാധാനപരമായ സമരം നയിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിലെ ഇത്തരം സമരങ്ങളെ സായുധരായ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് നീതീകരിക്കാനാവില്ല. 
രാജ്യം സഹസ്രാബ്ദ്ധമായി കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾക്ക് കടക വിരുദ്ധമാണ് പുതിയ നിയമം.
നുണ പ്രചാരണത്തിലൂടെയാണ് ഫാഷിസ്റ്റ് ഭരണകൂടം നിലനിൽക്കുന്നത്. ജനാധിപത്യ സമരങ്ങളെ ജാതിയുടെയും മതത്തിൻറെയും നിറം നൽകി വർഗീയതക്കു വേണ്ടിയാണ് ഭരണകൂടം പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യാ രാജ്യത്തിൻറെ സവിശേഷതയെന്ന് കോഴിക്കോട് നടന്ന ദേശരക്ഷാ സമ്മേളനം അഭിപ്രായപ്പെട്ടു. എൻ.ആർ.സിയും സി.എ.എയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേശ വ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ദേശരക്ഷാ സമ്മേളനം സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'ചേർന്ന് നിൽക്കുക ചെറുത്ത് തോൽപിക്കുക' എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. 
ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യയുടെ സവിശേഷത. ഇന്ത്യൻ പൗരന്മാരിൽ ജനാധിപത്യ ബോധത്തിന് പകരം വംശീയത വളർത്തനാണ് ഭരണകൂടം പരിശ്രമിക്കുന്നത്. ഇന്ത്യൻ പൗരന്മാരിൽ ജനാധിപത്യ ബോധത്തിനു പകരം വംശീയ വളർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ ഐക്യപ്പെടുത്താനല്ല; വിഭജിക്കാനും അസ്ഥിരപ്പെടുത്താനുമാണ് നിർമ്മിച്ചത്. ഭരണഘടന സംരക്ഷണത്തിന് മതനിരപേക്ഷ കൂട്ടായ്മ കൂടുതൽ കരുത്താർജിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യൻ മുസ്്‌ലിംകളുടെ രാഷ്ട്രീയ ജനാധിപത്യ ബോധവും പാരമ്പര്യവും ആർക്കും ചോദ്യം ചെയ്യാൻ സാധിക്കാത്തതാണ്. ഇന്ത്യൻ ജനത വർഗീയതക്കൊപ്പമല്ലെന്നും ജനാധിപത്യത്തോടും മതനിരപേക്ഷതയോടൊപ്പമാണെന്നും വരും നാളുകൾ തെളിയിക്കുമെന്നും സമ്മേളനത്തിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. 
സി.എ.എ: ഭരണഘടന ലംഘനം, പൗരത്വ ഭേദഗതി: എന്ത് കൊണ്ട് എതിർക്കപ്പെടണം, സംഘപരിവാർ: ഫാഷിസത്തിന്റെ യഥാർഥ മുഖം, ഇന്ത്യൻ മുസ്്‌ലിം: ജ്വലിക്കുന്ന ഏടുകൾ, പൗരത്വ ഭേദഗതി: സംഘപരിവാരം ഒളിച്ചു കടത്തുന്നത്, സ്വാതന്ത്ര്യം ഒന്നിച്ച് നേടി, ഒന്നിച്ചനുഭവിക്കണം, ഭയമല്ല; ജാഗ്രതയാണവശ്യം, പ്രതിസന്ധികളും മുൻഗാമികളുടെ നിലപാടും, സമരത്തിൻറെ മതവും രാഷ്ട്രീയവും, നുണയാണ് ഫാഷിസത്തിന്റെ ഇന്ധനം, ഇന്ത്യ സഹവർത്തിത്വത്തിന്റെ ഇന്നലെകൾ, ഇന്ത്യൻ യുവത്വം: ഭരണഘടനക്ക് കാവലിരിക്കുമ്പോൾ, ക്യാമ്പസ്: ഭയപ്പെടുത്തി നിശബ്ദമാക്കാനാവില്ല എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 
ഉത്തർപ്രദേശിൽ നടക്കുന്ന സംഘർഷങ്ങളെ സംബന്ധിച്ച് നേരിട്ട് മനസിലാക്കാൻ  പാർലമെൻറ് അംഗങ്ങളുടെ സർവകക്ഷി പ്രതിനിധി സംഘം സന്ദർശനം നടത്തണം. പൗരത്വ ഭേദഗതി നിയമം ഒരു മുസ്്‌ലിം പ്രശ്‌നം എന്നതിലുപരി ജനാധിപത്യം, നാനാത്വത്തിൽ ഏകത്വം തുടങ്ങിയ ഉന്നതമായ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണ്. അതിനാൽ ഇതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളിൽ എല്ലാ വിഭാഗം ജനങ്ങളും പൂർവ്വോപരി ശക്തിയോടെ രംഗത്തിറങ്ങണമെന്നും ദേശരക്ഷാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും തുടരുന്ന ഇന്റർനെറ്റ് നിരോധനം കേന്ദ്രസർക്കാറിന്റെ  ഒളിച്ചോട്ടത്തിന്റെ തെളിവായി മാത്രമെ കാണാനാകൂ. രാജ്യത്തിന് അനുദിനം കോടികൾ നഷ്ടപ്പെടുത്തുന്ന നടപടിയാണെന്നും ജനങ്ങളുടെ സാധാരണ ജീവിതം തടസ്സപ്പെടുത്തുന്ന ഇന്റർനെറ്റ് നിരോധനം രാജ്യത്തെ അതിവേഗം പിന്നോട്ട് നയിക്കുകയാണെന്നും ദേശരക്ഷാ സമ്മേളനം ഓർമ്മിപ്പിച്ചു.
 

Latest News