Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗുജറാത്തിലെ ഫാക്ടറിയില്‍ സ്‌ഫോടനം; 5പേര്‍ മരിച്ചു

ഗാന്ധിനഗര്‍- ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഫാക്ടറി സ്‌ഫോടനത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ എം എസ് ഓക്‌സിജന്‍ ഫാക്ടറിയിലാണ് രാവിലെ 11 മണിയോടെ സ്‌ഫോടനമുണ്ടായത്. വാതകപൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു.

Latest News