മെക്‌സിക്കോയിലെ സ്‌കൂളില്‍ 11കാരന്‍  വെടിയുതിര്‍ത്തു; അധ്യാപിക മരിച്ചു

മെക്‌സിക്കോ സിറ്റി- സ്‌കൂളില്‍ പതിനൊന്ന് വയസ്സുകാരന്‍ സഹപാഠികള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ ഒരു അധ്യാപിക മരിച്ചു. ആറു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ടോണിയോണ്‍ നഗരത്തിലെ കോളെജിയോ സെര്‍വാന്റസ് സ്‌കൂളിലാണ് നടുക്കിയ സംഭവം. ഇന്നലെ രാവിലെ രണ്ട് തോക്കുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവശേഷം വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. അക്രമത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല. 2017 ജനുവരില്‍ മോന്ററെയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest News