മക്കള്‍ പട്ടിണി കിടക്കാതിരിക്കാന്‍ സ്വന്തം  തലമുടി അമ്മ 150 രൂപയ്ക്ക് വിറ്റു

സേലം- മക്കള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ സ്വന്തം തലമുടി 150 രൂപയ്ക്ക് അമ്മ വിറ്റു.  സേലം സ്വദേശിയായ പ്രേമയാണ് മക്കളുടെ വിശപ്പ് മാറ്റാന്‍ 150 രൂപയ്ക്ക് തലമുടി മുറിച്ച് വിറ്റത്. 100 രൂപയ്ക്ക മക്കള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയ ശേഷം മരിക്കാന്‍ ശ്രമിച്ച പ്രേമയെ സഹോദരി രക്ഷപ്പെടുത്തുകായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കടബാധ്യതയെ തുടര്‍ന്ന് ഭര്‍ത്താവ് സെല്‍വന്‍ ആത്മഹത്യ ചെയ്തതോടെയാണ് പ്രേമയും മക്കളും ദുരിതം പൂര്‍ണമായും അനുഭവിച്ച് തുടങ്ങിയത്. മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാതിരുന്ന സമയത്താണ് വിഗ് നിര്‍മ്മിക്കാനായി തലമുടി ആവശ്യപ്പെട്ട് നടക്കുന്ന ആള്‍ പ്രേമയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തന്റെ തലമുടി മുറിച്ച് നല്‍കി 150 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. മക്കളെ പോറ്റാന്‍ കഷ്ടപ്പെടുകയും കടം വാങ്ങിച്ച പണം ആവശ്യപ്പെട്ട ആളുകള്‍ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെ പ്രേമയും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ജി ബാല എന്നയാളാണ് പ്രേമയുടെ ജീവിതകഥ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Latest News