അവിഹിത ബന്ധത്തിന് തടസം നിന്ന അമ്മായിയമ്മയെ  പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നു

ജയ്പൂര്‍-അവിഹിത ബന്ധത്തിന് തടസ്സം നിന്ന അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു. രാജസ്ഥാനിലെ ജൂണ്‍ജുനു ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മരുമകള്‍ അല്‍പ്പാന സുഹൃത്തായ ജയ്പൂര്‍ സ്വദേശി മനീഷുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. ഇതിന് തടസ്സം നിന്നതാണ് ഇവരുടെ കൊലപാതകത്തിന് കാരണമായത്.
സുബോധ് ദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകള്‍ അല്‍പ്പാനയെയും കാമുകന്‍ കൃഷ്ണകുമാറിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്ത് മനീഷുമായി അല്‍പ്പാന വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നത് അമ്മായിയമ്മ മനസ്സിലാക്കി. അവര്‍ തമ്മില്‍ നിരന്തരം ഫോണ്‍ വിളിക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ച് അല്‍പ്പാനയെ അമ്മായിയമ്മ നിരന്തരം കുത്തുവാക്കുകള്‍ പറയുന്നത് പതിവായി. ഇരുവരുടെയും പ്രണയത്തിന് അമ്മായിയമ്മ തടസ്സമാകുന്നതിനാല്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ്  സുബോധ് ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. സംശയം തോന്നിയ ബന്ധുക്കള്‍ തന്നെയാണ് അല്‍പ്പാനയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതും തെളിവുകള്‍ കൈമാറിയതും.തുടര്‍ന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest News