Sorry, you need to enable JavaScript to visit this website.

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഐഷ ഘോഷ് അടക്കമുള്ള ഒന്‍പത് പേര്‍; രണ്ട് പേര്‍ മാത്രം എബിവിപിക്കാര്‍;ദല്‍ഹി പോലീസ്


ന്യൂദല്‍ഹി- ജെഎന്‍യുവില്‍ അക്രമണം നടത്തിയത് യൂനിയന്‍ ചെയര്‍മാന്‍ ഐഷ ഘോഷും ഒന്‍പത് പേരുമാണെന്ന് ആരോപിച്ച് ദല്‍ഹി പോലീസ്. ഇടത് സംഘടനകളിലെ വിദ്യാര്‍ത്ഥികളാണ് ഇവരില്‍ ഭൂരിഭാഗവുമെന്നും പോലീസ് പറഞ്ഞു. ക്യാമ്പസിനകത്തെ വ്യക്തതയില്ലാത്ത ചില ചിത്രങ്ങളടക്കമാണ് പോലീസ് വാര്‍ത്താസമ്മേളനം നടത്തിയത്. ഒന്‍പത് അക്രമികളില്‍ ഏഴെണ്ണം ഐഷ ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികളും രണ്ട് പേര്‍ എബിവിപി പ്രവര്‍ത്തകരാണെന്നും പോലീസ് അവകാശപ്പെട്ടു. ഡിസിപി ജോയ് തിര്‍കിയുടെ നേതൃത്വത്തിലാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

ഫീസ് വര്‍ധനവിനെ ചൊല്ലി ഐഷ ഘോഷ് അടക്കമുള്ളവര്‍ നേരത്തെ തന്നെ പ്രതിഷേധരംഗത്തുണഅടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹോസ്റ്റലുകളിലെ കുട്ടികളെ ഐഷ ഘോഷിന്റെ നേതൃത്വത്തിലുള്ളവരാണ് ആക്രമിച്ചത്. അതേസമയം അക്രമങ്ങളില്‍ ഐഷാഘോഷിന് മാരകമായി പരുക്കേറ്റിരുന്നു. എബിവിപി ,ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഞായറാഴ്ച ജെഎന്‍യു ക്യാമ്പസില്‍ മാരകായുധങ്ങളുമായെത്തി അക്രമം നടത്തിയത്.
 

Latest News