Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിയമ ലംഘനങ്ങള്‍: 252 സ്ഥാപനങ്ങള്‍ക്ക് പിഴ

റിയാദിലെ വ്യാപാര സ്ഥാപനത്തില്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥ പരിശോധന നടത്തുന്നു.

റിയാദ് - റിയാദ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബര്‍ ഓഫീസുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഒരാഴ്ചക്കിടെ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 252 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. തലസ്ഥാന നഗരയിലെയും അല്‍ഖര്‍ജ്, അഫ്‌ലാജ്, വാദി ദവാസിര്‍, സുല്‍ഫി, അല്‍ഗാത്, മജ്മ, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, സുലൈല്‍, അഫീഫ്, ഖുവൈഇയ, ഹോത്ത ബനീ തമീം, സുദൈര്‍ എന്നിവിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
ഒരാഴ്ചക്കിടെ ആകെ 1,795 സ്ഥാപനങ്ങളിലാണ് റിയാദ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബര്‍ ഓഫീസുകള്‍ പരിശോധനകള്‍ നടത്തിയതെന്ന് റിയാദ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഡോ. യൂസുഫ് അല്‍സയ്യാലി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ എല്ലാവരും അറിയക്കണം. പരാതികളില്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ ഉടനടി പരിശോധനകള്‍ നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. യൂസുഫ് അല്‍സയ്യാലി പറഞ്ഞു.

Latest News