വാഹന വില്‍പന ഡിസംബറില്‍ 13 ശതമാനം കുറഞ്ഞു; നിര്‍മാണം വെട്ടിക്കുറച്ച് കമ്പനികള്‍

ന്യൂഡല്‍ഹി- രാജ്യത്ത് വാഹന വില്‍പനയില്‍ കാര്യമായ കുറവ് വന്നതോടെ നിര്‍മാണവും വെട്ടിക്ക്കുറച്ച് കമ്പനികള്‍. ഡിസംബറില്‍ മൊത്തം വാഹന വിപണിയില്‍ 13.04 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫക്ച്ചേഴ്സാണ്(SIAM) വെള്ളിയാഴ്ച  ഇതുസംബന്ധിച്ച് കണക്കുകള്‍ പുറ്ത്തുവിട്ടത്.

കാര്‍ വില്‍പനയില്‍ 8.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള മീഡിയം, ഹെവി വാഹനങ്ങളുടെ വില്‍പന കുത്തനെ ഇടിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 53.36 ശതമാനത്തിന്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം മൊത്തത്തില്‍ വില്‍പന കുറെഞ്ഞെങ്കിലും യൂട്ട്‌ലിറ്റി വെഹിക്കിളുകളുടെ വില്‍പന 30.04 ശതമാനം വര്‍ദ്ധിച്ചതായും കണക്കുകളിലുണ്ട്.

വിപണിയില്‍ വില്‍പന കുറഞ്ഞതോടെ കമ്പനികള്‍ വാഹന നിര്‍മാണത്തില്‍ 12.5 ശതമാനം കുറവു വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News