യാത്രക്കാരുമായി വിമാനം പുല്ലിലിറക്കിയ സംഭവം; ഗോ എയറിന്റെ രണ്ട് പൈലറ്റുമാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി- യാത്രക്കാരെ വഹിച്ചുള്ള വിമാനം പുല്ലിലിറക്കിയ സംഭവത്തിൽ രണ്ടു പൈലറ്റുമാർക്ക് സസ്പെൻഷൻ. മൂടല്‍ മഞ്ഞുള്ളതിനാല്‍ കാഴ്ച്ച തടസ്സപ്പെട്ടതോടെ ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയ്ക്കു പുറത്തുള്ള പുൽതകിടിയില്‍ ഇറക്കുകയായിരുന്നു എന്നാണ് പൈലറ്റുമാര്‍ ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം . നവംബർ 11ന് നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ എയർ വിമാനമാണ് റണ്‍വേയ്ക്ക് പുറത്ത് പുല്‍തകിടിയില്‍ നിറയെ യാത്രക്കാരുമായി ഇറക്കിയത്. വിമാനം റണ്‍വേയ്ക്ക് പുറത്താണ് ലാന്റ് ചെയ്തതെന്ന് മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ പറന്നുയര്‍ന്നു. അപായം ഒന്നും ഉണ്ടായില്ലെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ ലാന്റിംഗ് ഒഴിവാക്കേണ്ടതാണ്. ചട്ടം ലംഘിച്ചതിനാണ് പൈലുറ്റുമാര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. രണ്ട് പൈലറ്റുമാരും തെറ്റ് അംഗീകരിച്ചതായും പൈലറ്റിനെ ആറ് മാസത്തേക്കും കോ-പൈലറ്റിന് മൂന്ന് മാസത്തേക്കും  സസ്‌പെൻന്‍ഡ് ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ (ഡി‌ജി‌സി‌എ) അറിയിച്ചു.

Latest News