Sorry, you need to enable JavaScript to visit this website.

ബാലന്‍സില്ലെങ്കിലും വീഡിയോ,വോയിസ് കോള്‍ ചെയ്യാം; വൈ ഫൈ കോളുമായി ജിയോയും


മുംബൈ- റിലയന്‍സ് ജിയോ കണക്ഷനുണ്ടെങ്കില്‍ ഫോണ്‍ റീചാര്‍ജ് ചെയ്തില്ലെങ്കിലും വോയിസ്,വീഡിയോ കോള്‍ ചെയ്യാം. കാരണം വൈഫൈ കോളിങ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. വൈഫൈ കോളിങ് ഫീച്ചറുമായി ആദ്യം ഇന്ത്യന്‍ ടെലികോം മേഖലയില്‍ പരിചയപ്പെടുത്തിയത് എയര്‍ടെല്ലാണ്. ഇതിന് പിന്നാലെയാണ് ജിയോയുടെ നീക്കം. എയര്‍ടെല്ലിന് ദല്‍ഹി എന്‍സിആര്‍,ആന്ധ്രപ്രദേശ്,കര്‍ണാടക,കേരള,തമിഴ്‌നാട് ,ഗുജറാത്ത് ,യുപി,പഞ്ചാബ്,ഹരിയാന,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സേവനം നടപ്പാക്കിതുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സാംസങ്,ആപ്പിള്‍ ഫോണുകളിലാണ് ജിയോ ഈ സേവനം ലഭ്യമാക്കുക. വരുംനാളുകളില്‍ ഷവോമി പോലുള്ള ഇടത്തരം ഫോണുകളിലേക്കും സേവനം വ്യാപിപ്പിക്കും. എക്‌സ്ട്രീം ഫൈബര്‍ ബ്രോഡ് ബാന്റ് സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമാണ് എയര്‍ടെല്‍ വോയിസ് കോള്‍ അനുവദിക്കുന്നത്. എന്നാല്‍ ജിയോ ഉപയോഗിക്കുന്നവര്‍ക്ക് ഏത് വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും വോയിസ് കോള്‍ ചെയ്യാവുന്നതാണ്. 

വൈഫൈ കോളുകള്‍ എങ്ങിനെ ?

ഏതെങ്കിലുംതേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ മൊബൈല്‍ നമ്പറിലൂടെയല്ലാതെ ഒരു ഫോണില്‍ നിന്ന് ഒരു വൈഫൈ നെറ്റ്വര്‍ക്ക് വഴി കോളുകള്‍ ചെയ്യാന്‍ വോയ്സ് ഓവര്‍ വൈഫൈ കോളിംഗ് സഹായിക്കും. ഈ സവിശേഷത ഉപയോഗിക്കുന്നതിന്  നിങ്ങളുടെ VoLTE, WiFi കോളിംഗ് ഓപ്ഷനുകള്‍ ഓണ്‍ ചെയ്യേണ്ടതുണ്ട്. വോയ്സ് ഓവര്‍ എല്‍ടിഇയില്‍ സ്വിച്ചുചെയ്യുന്നത് നിങ്ങളുടെ എല്‍ടിഇ നെറ്റ്വര്‍ക്കിലൂടെ ശബ്ദവും ഡാറ്റയും കൈമാറാന്‍ അനുവദിക്കുന്നു. ടോഗിള്‍ ചെയ്തിരിക്കുന്ന വൈഫൈ കോളിംഗ് ഓപ്ഷന്‍ ഉപയോഗിച്ച് ഇത് പരിധിയില്ലാതെ വോയ്സ് കോളുകള്‍ ചെയ്യാന്‍ നിങ്ങളെ അനുവദിക്കും.
നിങ്ങളുടെ ഫോണിലെ 'സെറ്റിങ്ങ്‌സ് 'ല്‍ 'മൊബൈല്‍ ഡാറ്റ' ഓപ്ഷന്‍ വഴി എളുപ്പത്തില്‍ കോളുകള്‍ വിളിക്കാന്‍ കഴിയും. നിങ്ങളുടെ ഹാന്‍ഡ്സെറ്റില്‍ വൈഫൈ കോളിംഗ് സവിശേഷത സജ്ജീകരിച്ചിട്ടും ഒരു വൈഫൈ കോളിംഗ് ഓപ്ഷന്‍  കാണാന്‍ സാധിക്കുന്നില്ലെങ്കില്‍  സോഫ്റ്റ്വെയര്‍ അപ്‌ഗ്രേഡ് ചെയ്യുകയാണ് വേണ്ടത്.
 

Latest News