Sorry, you need to enable JavaScript to visit this website.

ദീപിക പദുക്കോണിന്റെ സിനിമക്ക് നികുതി ഒഴിവാക്കി മധ്യപ്രദേശും ഛത്തീസ്ഗഡും

ന്യൂദൽഹി- ദീപിക പദുക്കോണും വിക്രാന്ത് മാസെയും അഭിനയിക്കുന്ന ഛപാക്ക് സിനിമക്ക് നികുതിയിളവ് നൽകാൻ മധ്യപ്രദേശ്, ഛത്തീസ്ഗഢ് സർക്കാറുകൾ തീരുമാനിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥാണ് ഇക്കാര്യം അറിയിച്ചത്. ആസിഡ് അക്രമത്തിന് ഇരയാവർക്ക് പ്രചോദനം നൽകുന്നതാണ് സിനിമയെന്നും കമൽനാഥ് പറഞ്ഞു. ആസിഡ് അക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ മാത്രമല്ല, സമാനമായ രീതിയിൽ ജീവിതത്തോട് പൊരുതുന്ന മുഴുവൻ ആസിഡ് ആക്രമണത്തിന്റെ ഇരകൾക്ക് പ്രചോദനം നൽകുന്നതാണ് സിനിമയെന്നും കമൽനാഥ് വ്യക്തമാക്കി. മധ്യപ്രദേശിന് പുറമെ, ഛത്തീസ്ഗഡും സിനിമക്ക് നികുതി ഒഴിവാക്കി. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത സിനിമ നേരത്തെ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ കഥയാണ്. ജെ.എൻ.യുവിൽ അക്രമണത്തിന് ഇരയായവരെ സന്ദർശിച്ചതിനെ തുടർന്ന് ഛപാക്ക് സിനിമ ബഹിഷ്‌കരിക്കാൻ സംഘ്പരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. സിനിമ 10ന് വെള്ളിയാഴ്ച റിലീസ് ചെയ്യും.
 

Latest News