Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വഭേദഗതി ഭരണഘടനയുടെ ലംഘനം; അമര്‍ത്യാസെന്‍


ബെംഗളുരു- പൗരത്വഭേദഗതി ഭരണഘടനയുടെ ലംഘനമാണെന്ന് നൊബേല്‍ സമ്മാനജേതാവ് അമര്‍ത്യാസെന്‍. എന്റെ വായനയില്‍ ഈ നിയമം ഭരണഘടനയുടെ ലംഘനമാണ്. അത് സുപ്രിംകോടതി പിന്‍വലിക്കണമെന്നും അദേഹം പറഞ്ഞു. മതപരമായ വ്യതിരിക്തതയല്ല പൗരത്വത്തിന്റെ മാനദണ്ഡം. ഇത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും അദേഹം വ്യക്തമാക്കി. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയിലാണ് അദേഹത്തിന്റെ പ്രതികരണം.

അതേസമയം ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യത്ത് ഒരു ഹിന്ദുവിന് മോശമായ അനുഭവമുണ്ടായാല്‍ അത് സഹതാപത്തിന് അര്‍ഹമായ കാര്യമാണെന്നും അദേഹം അഭിപ്രായപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഒരാളുടെ പൗരത്വം തീരുമാനിക്കേണ്ടതെന്നും അദേഹം ആവര്‍ത്തിച്ചു. ജെഎന്‍യു വിഷയത്തില്‍ സര്‍വകലാശാല അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് അദേഹം കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരെ തടയാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അദേഹം കുറ്റപ്പെടുത്തി.
 

Latest News