ലഖ്‌നൗ- സ്വതന്ത്ര്യ സമര രക്തസാക്ഷി അഷ്ഫക്കുള്ളാ ഖാന്റെ പേരില്‍ വന്യജീവി സംരക്ഷണകേന്ദ്രം ആരംഭിക്കുമെന്ന് യുപി സര്‍ക്കാര്‍. 234 കോടിരൂപയുടെ പദ്ധതിയാണ് ഗൊരഖ്പൂരില്‍ സ്ഥാപിക്കുക. 121 ഏകറിലായി വ്യാപിച്ചുകിടക്കുന്ന മൃഗശാലയായിരിക്കും ഇത്. സഞ്ചാരികളെ ആകര്‍ഷിക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1925ല്‍ കാകോരി ഗൂഡാലോചന എന്നറിയപ്പെടുന്ന കക്കോരി ട്രെയിന്‍ കവര്‍ച്ചയുടെ പേരില്‍ രാം പ്രസാദ് ബിസ്മിലിനൊപ്പം അഷ്ഫഖുള്ള ഖാനെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. നിലവില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സുവോളജിക്കല്‍ ഗാര്‍ഡനുണ്ട്. ഒന്ന് ലഖ്‌നൗവിലും മറ്റേത് കാണ്‍പൂരിലുമാണ്.