ഇസ്രയേലുമായി സഹകരിച്ച് ഇന്ത്യയിൽ ചെറുആയുധ നിർമ്മാണ കമ്പനിയുമായി അദാനി

ന്യൂദൽഹി- ചെറു ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും നിർമാണത്തിലേക്ക് കടക്കുമെന്ന് അദാനി ഗ്രൂപ്പ്. ഇസ്രയേൽ കമ്പനിയുമായി സഹകരിച്ചാണ് അദാനി ഗ്രൂപ്പിന്റെ പുതിയ സംരംഭം. ഇസ്രയേൽ ആയുധ നിർമ്മാതാക്കളായ ഐ.ഡബ്യു.ഐയുമായാണ് ആയുധ നിർമ്മാണത്തിൽ ഇസ്രയേലിന്റെ സഹകരണം. 49 ശതമാനം ഓഹരിയാണ് ഇസ്രയേൽ കമ്പനിക്കുണ്ടാകുക. ഇന്ത്യൻ പ്രാദേശിക വിപണയിൽ ആയുധങ്ങൾ സുലഭമായി ലഭിക്കുന്നതിന് വേണ്ടിയാണോ പുതിയ പദ്ധതിയുമായി അദാനി വരുന്നതെന്ന് സൂചനയുണ്ട്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ചെറു ആയുധങ്ങളും വെടിക്കോപ്പുകളും അത്യാവശ്യമായി വന്നിരിക്കുന്നുവെന്നാണ് അദാനിയുടെ കമ്പനി വ്യക്തമാക്കുന്നത്.
 

Latest News