Sorry, you need to enable JavaScript to visit this website.

ജെഎന്‍യു വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ പ്രധാനമന്ത്രി മോഡിയുടെ പ്രതികരണം

 ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ ഹിന്ദുത്വ അനുകൂലികള്‍ മുഖംമൂടി ധരിച്ചെത്തി ക്രൂരമായി മര്‍ദിച്ചതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം വന്നാല്‍ ഉടൻ ഈ വാര്‍ത്ത അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

ജെ.എൻ.യു സംഭവത്തിൽ മോഡിയുടെ മൗനം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഒരാൾ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിനെതിരെ പ്രധാനമന്ത്രി മോഡി പ്രതികരിക്കാത്തിനെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുപ്പതോളം വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച് അവശരാക്കിയിട്ടും മോഡിയുടെ മൂക്കിന് താഴെ നടന്ന സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം വരാത്തതിനെതിരെ കടുത്ത പരിഹാസവും സോഷ്യൽ മീഡിയ പങ്കുവെക്കുന്നു. മോഡി പ്രതികരിച്ചാൽ ഉടൻ വാർത്ത അപ്‌ഡേറ്റു ചെയ്യുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി പേർ അഭിപ്രായം പോസ്റ്റ് ചെയ്തു. മോഡിയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും എന്നാൽ ഇതേവരെ ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്നുമാണ് ആരോപണം.
 

Latest News