ജെഎന്‍യു വൈസ് ചാന്‍സലര്‍ ക്യാമ്പസ് വിട്ടുപോകണം; വിമര്‍ശിച്ച് പി ചിദംബരം

 

ന്യൂദല്‍ഹി- ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ വൈസ് ചാന്‍സലര്‍ക്ക് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലേക്ക് തിരിച്ചുവരാനുള്ള ഉപദേശം നടത്തിയ വൈസ് ചാന്‍സലറാണ് ആദ്യം പാലിക്കേണ്ടത്. അദേഹം ഒരു കഴിഞ്ഞ കാലമാണെന്നും വൈസ് ചാന്‍സലര്‍ ജെഎന്‍യു വിട്ടുപോകണമെന്നും' അദേഹം ആവശ്യപ്പെട്ടു.ട്വിറ്റര്‍ വഴിയാണ് ചിദംബരത്തിന്റെ വിമര്‍ശനം.

 

ജെഎന്‍യു ക്യാമ്പസില്‍ നടന്ന അക്രമണത്തില്‍ കഴിഞ്ഞതൊക്കെ മറന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലേക്ക് തിരിച്ചു വരണമെന്ന വിസി എം ജഗദേഷ് കുമാറിന്റെ പ്രസ്താവനയാണ് വിമര്‍ശനത്തിന് കാരണം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ,എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടത്. ക്യാമ്പസ് യൂനിയന്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് നേരെ നടത്തിയ അക്രമത്തില്‍ ഗുരുതരമായ പരുക്കേറ്റിരുന്നു.ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം ആരംഭിച്ചിരുന്നു. ക്യാമ്പസ് തുറക്കാനിരിക്കെയാണ് ഈ അതിക്രമങ്ങള്‍ ക്യാമ്പസില്‍ നടന്നത്.
 

Latest News