തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്ക് എതിരെ ട്രേഡ് യൂനിയനുകളുടെ സംയുക്തസമരസമിതി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്ക് തുടങ്ങി. ഇന്ന് രാത്രി 12 മണിവരെ തുടരുന്ന പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിച്ചു. കെഎസ്ആര്‍ടിസിയിലെ യൂനിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.പലയിടത്തും സര്‍വീസുകള്‍ രാത്രി പന്ത്രണ്ട് മണിയോടെയാണ് മുടങ്ങി.
ശബരിമല തീര്‍ത്ഥാടകരെയും ടൂറിസം മേഖലയെയും ഒഴിവാക്കിയാണ് പണിമുടക്ക് പുരോഗമിക്കുന്നത്. എവിടെയും പണിമുടക്കിന്റെ പേരില്‍ ഇതുവരെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം എല്ലാ വിഭാഗങ്ങളിലുള്ളവരും പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ഹര്‍ത്താല്‍ പ്രതീതിയാണുള്ളത്. ബംഗാളില്‍ ഹൗറ,നോര്‍ത്ത് 24 പര്‍ഗാന എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ തീവണ്ടികള്‍ തടഞ്ഞു.