സമ്മതമില്ലാതെ ആര്‍.എസ്.എസ് നോട്ടീസില്‍ പേര്; സമൂഹ മാധ്യമങ്ങളില്‍ വിവാദം

ചെന്നൈ- ആര്‍.എസ്.എസ് അടുത്ത മാസം ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന വിശദീകരണവുമായി ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ ആക്‌സെന്‍ച്വര്‍ എം.ഡി രാമ എസ്. രാമചന്ദ്രന്‍.
 
പരിപാടിയില്‍ പങ്കെടുക്കാമെന്ന് അനൗദ്യോഗികമായി സമ്മതിച്ചിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന ആര്‍.എസ്.എസ് ഒടുവില്‍ ഇദ്ദേഹത്തിന്റെ പേരി നോട്ടീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 
വിശിഷ്ടാതിഥിയായി രാമചന്ദ്രന്‍ പങ്കെടുക്കുമെന്ന നോട്ടീസ് പുറത്തുവന്നതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. കമ്പനിയുടെ എക്‌സിക്യുട്ടീവ് എങ്ങനെ മത ചടങ്ങില്‍ പങ്കെടുക്കുമെന്ന ചോദ്യമുന്നയിച്ചായിരുന്നു പ്രചാരണം. 
 
തനിക്ക് ഈ സംഘടനയുമായി ഒരു ബന്ധവുമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നോ പ്രസംഗിക്കുമെന്നോ പറഞ്ഞിട്ടില്ലെന്നും രാമചന്ദ്രന്‍ വിശദീകരിച്ചു.

Latest News