Sorry, you need to enable JavaScript to visit this website.

ഇറാന്‍ പ്രത്യാക്രമണം തുടങ്ങി; യു.എസ് താവളങ്ങളിലേക്ക് മിസൈല്‍

ജനറല്‍ ഖാസിം സുലൈമാനിയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്ത ജനക്കൂട്ടം.
ബഗ്ദാദ്- ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. മിഡില്‍ ഈസ്റ്റിനെ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക തുടരുന്നതിനിടെയാണ് ഇറാന്റെ നടപടി. ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയ ഇറാനിയന്‍ കമാന്‍ഡറുടെ ഖബറടക്കം മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്.
 
സഖ്യസേനയുടെ രണ്ട് താവളങ്ങളിലേക്ക് ചുരുങ്ങിയത് ഒരു ഡസന്‍ മിസൈലെങ്കിലും അയച്ചതായി യു.എസ് സേന അറിയിച്ചു. ഖാസിം സുലൈമാനിയുടെ വധത്തിനു മറുപടി നല്‍കാന്‍ മിസൈലുകള്‍ അയച്ചതായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് സ്ഥിരീകരിച്ചു.

നാശനഷ്ടങ്ങളെ കുറിച്ച് വിലയിരുത്തി വരികയാണെന്ന് പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്മാന്‍ അറിയിച്ചു.
അല്‍ അസദിലേയു ഇര്‍ബിലിലേയും താവളങ്ങള്‍ക്കുനേരെയാണ് ആക്രമണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണ വിവരങ്ങള്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് വക്താവ് സ്റ്റെഫാനി ഗ്രിഷം പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടികള്‍ പ്രതീക്ഷിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.
 

Latest News