ഹോട്ട് ലുക്കില്‍ തൃണമൂല്‍ എംപി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊല്‍ക്കത്ത-തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാന്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ  താരം. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാസിര്‍ഹട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നുസ്രത് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നുസ്രതിന്റെ ഹോട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. നിങ്ങള്‍ ഒരു എംപിയല്ലെ പുതിയ തലമുറയ്ക്ക് മാതൃകയാകേണ്ടേ  എന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. നേരത്തെയും നുസ്രത് ജഹാന് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചുവന്ന സ്‌റ്റൈലിഷ് ഗൗണ്‍ ധരിച്ച് തലമുടി ചീകിയൊതുക്കിക്കെട്ടിയ ഫോട്ടോസാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. പലപ്പോഴും നടിയുടെ വസ്ത്രധാരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ളതാണ്. ബിസിനസ്സുകാരനായ നിഖില്‍ ജെയ്‌നാണ് ഭര്‍ത്താവ്. ബംഗാളി സിനിമകളിലെ സജീവ സാന്നിധ്യം ആയിരുന്ന നുസ്രത് 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിനു തൊട്ടു മുമ്പാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. മമത ബാനര്‍ജിയാണ് മത്സരിപ്പിക്കാന്‍ അവസരമൊരുക്കിയത്.

Latest News