വെളുത്തുള്ളി ചാക്ക് മോഷ്ടിച്ചുവെന്നാരോപിച്ച്  യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു

ഭോപ്പാല്‍- വെളുത്തുള്ളി ചാക്ക് മോഷിടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ മന്ദസൗറിലാണ് സംഭവം. പ്രദേശത്തെ ചന്തയില്‍ വില്‍പ്പന നടത്തിയിരുന്ന വെളുത്തുള്ളി ചാക്കുകളുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ ചാക്കുകള്‍ മോഷണം പോയതായി അറിഞ്ഞത്. യുവാവാണ് വെളുത്തുള്ളി മോഷ്ടിച്ചതെന്നാരോപിച്ച് വസ്ത്രം ഊരിമാറ്റി ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് മോഷ്ടിച്ച വെളുത്തുള്ളി ചാക്ക് കണ്ടെടുത്തുവെന്ന് കര്‍ഷകന്‍ ബദ്രില പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ദസൗര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് എസ്എല്‍ ബൗരസി അറിയിച്ചു. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്.

Latest News