സൗദി ഫുട്‌ബോളർ ഖമീസ് അൽ ദോസരി അന്തരിച്ചു

റിയാദ്- സൗദിയിലെ പ്രമുഖ ഫുട്‌ബോളർ ഖമീസ് അൽ ദോസരി (46)അന്തരിച്ചു. സൗദി ദേശീയ ഫുട്‌ബോൾ ടീം അംഗമായിരുന്ന ദോസരി 1998, 2002 ലോകകപ്പ് ഫുട്‌ബോളിൽ സൗദിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1996-ലെ സമ്മർ ഒളിംപിക്‌സിലും സൗദി ജഴ്‌സിയണിഞ്ഞു. കരിയറിലെ ഭൂരിഭാഗം സമയത്തും അൽ ഹിലാൽ, അൽ ഇത്തിഹാദ് ക്ലബുകളുടെയും താരമായിരുന്നു. മിഡ്ഫീൽഡിൽ തിളങ്ങിയ ദോസരി 105 കളികളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. 

ഏറെ ആരാധകരുള്ള താരം കൂടിയായിരുന്നു ദോസരി. രാജ്യത്തിനും ക്ലബിനും വേണ്ടി മികച്ച  പ്രകടനം നടത്തിയാണ് ദോസരി അരങ്ങൊഴിയുന്നത്. 

Latest News