Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുപ്രീം കോടതിക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ച് അഭിഭാഷകർ

ന്യൂദൽഹി- പൗരത്വനിയമം സംബന്ധിച്ച് രാജ്യത്തുടനീളം പ്രക്ഷോഭം പടരുന്നതിനിടെ സുപ്രീം കോടതിക്ക് മുന്നിൽ അഭിഭാഷകരും രംഗത്ത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചാണ് അഭിഭാഷകർ രംഗത്തെത്തിയത്. ഇന്ന് രാവിലെ നടന്ന പരിപാടിയിൽ നിരവധി അഭിഭാഷകർ പങ്കെടുത്തു. മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നൽകാൻ ഉദ്ദേശിച്ച് കേന്ദ്രം പാസാക്കിയ പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. കേരളത്തിലെ സ്‌കൂളുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കാൻ മുഖ്യമന്ത്രി കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു.
 

Latest News