Sorry, you need to enable JavaScript to visit this website.

ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു 

മദീന- മലയാളി ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു. അലനല്ലൂർ കൊമ്പാക്കൽകുന്നിലെ നറുക്കോട്ടിൽ അബ്ദുല്ല (62) യാണ് മദീനയിൽ മരിച്ചത്.  ഭാര്യക്കൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഡിസംബർ 24 നാണ് ഉംറക്കെത്തിയത്. മക്കയിൽ ഉംറ കഴിഞ്ഞ് മദീന സന്ദർശനത്തിനിടെയാണ് മരണം. ഇന്നലെ സംഘത്തോടൊപ്പം നാട്ടിലേക്കു പുറപ്പെടാൻ തീരുമാനിച്ചതായിരുന്നു. നിയമ നടപടികൾക്കുശേഷം  മദീനയിൽ ഖബറടക്കം നടത്തി. ഭാര്യ: വെളുത്താതൊടി ആസ്യ (വെട്ടത്തൂർ). മക്കൾ: ശരീഫ്, മുഹമ്മദ് റിയാസ്, മൻസൂർ, ഹംസകുട്ടി, ഹസനത്ത്. മരുമക്കൾ: പാറപ്പുറത്ത് ശബ്‌ന (അമ്പലപ്പാറ), കാളികണ്ടൻ മുബഷിറ (അട്ടപ്പാടി), ആണിയൻപറമ്പൻ ഷബാന ജാസ്മിൻ (കാട്ടുകുളം), ഐലക്കര ഷൗക്കത്ത് (മൈലാമ്പാടം). 

 


 

Latest News