ബാലികയെ പീഡിപ്പിച്ച ഐ.പി.എസുകാരന്‍ കസ്റ്റഡിയില്‍ 

ഗുവാഹതി-ലൈംഗികാതിക്രമം നടത്തിയതിന്റെ പേരില്‍ അസമിലെ  മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ പോക്‌സോ കേസ് ചുമത്തി കസ്റ്റഡിയില്‍ എടുത്തു. സഹപ്രവര്‍ത്തകന്റെ പതിമൂന്ന് വയസ്സുള്ള മകള്‍ക്ക് നേരെയാണ് ഇദ്ദേഹം ലൈംഗികാതിക്രമം നടത്തിയത്. ഇയാള്‍ കുട്ടിയുടെ നേര്‍ക്ക് പീഡനശ്രമം നടത്തിയത് ഡിസംബര്‍ 31 ന് നടന്ന പാര്‍ട്ടിക്കിടയിലാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ അമ്മ ജനുവരി 3 ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥനെ പോക്‌സോ ചുമത്തി കസ്റ്റഡിയില്‍ എടുത്ത്. ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് അസം ഡിജിപി ബി. ജെ മല്‍ഹോത്ര വ്യക്തമാക്കിയത്. 

Latest News