അമിത് ഷാ രാജി വെച്ചൊഴിയണം - ട്വിറ്ററില്‍ ശക്തമായ പ്രചാരണം 

ന്യൂദല്‍ഹി-രാജ്യത്തെ ക്രമസമാധാനം സംരക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാംപെയിന്‍. അമിത് ഷാ മസ്റ്റ് റിസൈന്‍ എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമത്. 15,000ലധികം അധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഹാഷ് ടാഗില്‍ ട്വീറ്റുകളുമായി രംഗത്തെത്തി കഴിഞ്ഞു.
ക്യാംപെയിന്‍ മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിട്ടുണ്ട്. ഡല്‍ഹിയില്‍ ജെഎന്‍യു സര്‍വകലാശാലയില്‍ അക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍പ്പടെ ക്രുര മര്‍ദ്ദനത്തിന് ഇരയാക്കിയത്തിന് പിന്നാലെയാണ് അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരിതം ഉണ്ടാക്കിയ
കൂട്ടുകെട്ടാണ് മോഡി അമിത് ഷാ കൂട്ടുകെട്ട്. അമിത് ഷായുടെ നേതൃത്വത്തില്‍ രാജ്യത്തെ സമാധാനവും ഭരണഘടനയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ഏറ്റെടുത്തവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

Latest News