യുദ്ധവെറിയന്‍ ട്രംപിനു മുന്നില്‍ ഇരുണ്ട ദിനമെന്ന് കൊല്ലപ്പെട്ട ഇറാന്‍ ജനറലിന്റെ മകള്‍

തെഹ്‌റാന്‍- തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്ക ഇരുണ്ട ദിനമാണ് അഭിമുഖീകരിക്കാനിരിക്കുന്നതെന്ന് യു.എസ് സേന കൊലപ്പെടുത്തിയ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി.
 
ജനറല്‍ ഖാസിമിന്റെ ഖബറടക്കത്തിനിടെ വാര്‍ത്താ ലേഖകരോട് പ്രതികരിക്കുകയായിരുന്നു സൈനബ്.

തന്റെ പിതാവിന്റെ രക്ത സാക്ഷിത്വത്തോടെ എല്ലാം തീര്‍ന്നുവെന്ന് യുദ്ധവെറി പിടിച്ച ട്രംപ് കരുതേണ്ടെന്ന് അവര്‍ പറഞ്ഞു.
യു.എസ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതിനെ തുടര്‍ന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.

Latest News