Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്തെ ഞെട്ടിച്ച് അരുംകൊല; കാമുകൻ യുവതിയുടെ കഴുത്തറുത്തു

തിരുവനന്തപുരം- യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കോണത്താണ് സംഭവം. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയായിരുന്നു കൊല. 
അനുവും അഷിതയും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം കഴുത്തറക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു യുവാവ്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത ആശുപത്രിയിൽ വച്ചു മരിച്ചു. അനുവിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.
 

Latest News