Sorry, you need to enable JavaScript to visit this website.

'പൗരത്വ നിയമത്തിനെതിരെ നടക്കുന്ന  ജനകീയ സമരങ്ങൾ വിജയത്തിലെത്തും'  

പൗരത്വ നിയമത്തിനെതിരെ ജിദ്ദയിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തിയ ചർച്ച പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- ആർ.എസ്.എസ് മുന്നോട്ടു വെക്കുന്ന രാഷ്ട്ര രൂപീകരണത്തിന് കൃത്യമായ അജണ്ടയോടെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വിവേചനപരമായ പൗരത്വ നിയമ നിർമാണങ്ങൾ, ഇന്ത്യ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികൾ അനുവദിക്കില്ല എന്നതാണ് രാജ്യത്ത് കാണുന്ന പ്രതിഷേധ സമരങ്ങൾ തെളിയിക്കുന്നതെന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങൾ വിജയത്തിലെത്തും. 
ഒരു സമൂഹത്തിന്റെ മാത്രം പ്രശ്‌നമെന്നതിലുപരി രാജ്യത്തെ നശിപ്പിക്കുന്ന ഇത്തരം വിവേചന നിയമത്തിനെതിരെ സർവകലാശാല വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും സമര രംഗത്തുണ്ടെന്നതിനാൽ  സർക്കാരിന് ഫാസിസ്റ്റ് നയങ്ങളുമായി മുന്നോട്ടു പോകാനാവില്ല. കേരളത്തിലുൾപ്പെടെ ഇതര സംസ്ഥാനങ്ങളിലും ജാതി മത വ്യത്യാസമില്ലാതെ നടക്കുന്ന ജനകീയ സമരങ്ങൾ അടിച്ചമർത്താൻ സർക്കാരിനു കഴിയില്ല. ഈ കിരാത നിയമത്തിനെതിരെ രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്മാരകത്തിൽ നിന്നും ലോക ശ്രദ്ധയാകർഷിച്ചു കൊണ്ട് മുസ്‌ലിം ലീഗ് തുടങ്ങിയ സമരം രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പാർലമെന്റിൽ നടന്ന ശക്തമായ പ്രതിരോധത്തിന് ശേഷം രാജ്യത്തെ പരമോന്നത കോടതിയിൽ മുസ്‌ലിം ലീഗ് ഫയൽ ചെയ്ത കേസിൽ ശുഭപ്രതീക്ഷയുണ്ട് എന്നും പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 'പൗരാവകാശം ജന്മാവകാശം' എന്ന ശീർഷകത്തിൽ പൗരത്വ നിയമത്തിനെതിരെ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ജിദ്ദയിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കളുടെ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ച ചർച്ചയിൽ പ്രമുഖ പണ്ഡിതൻ കെ.കെ.അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പ്രഭാഷണം നടത്തി. നാട്ടിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ കേവലം മുസ്‌ലിം പ്രശ്‌നമെന്നതിലുപരി ഇതര മത സമൂഹങ്ങളുടെയും മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും  പങ്കാളിത്തം ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.

സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജിദ്ദയിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കൾ സംസാരിച്ചു. സയ്യിദ് ഉബൈദ് തങ്ങൾ മേലാറ്റൂർ, അബൂബക്കർ ദാരിമി ആലമ്പാടി, സലീം നിസാമി, മുസ്തഫ ഫൈസി (ജിദ്ദ ഇസ്‌ലാമിക് സെന്റർ), റഷീദ് അൻസാരി (ഇസ്‌ലാഹി സെന്റർ ഷറഫിയ), ബഷീർ പറവൂർ, സയ്യിദ് സൈനുൽ അബ്ദുൽ തങ്ങൾ, മുജീബ് എ.ആർ നഗർ (ഐ.സി.എഫ് ജിദ്ദ), അനീസ്, നജ്മുദ്ദീൻ, സഫറുല്ലള്ള (കെ.ഐ.ജി), ഫൈസൽ (വിസ്ഡം), മൻസൂർ, അഷ്‌കർ, സാദിഖ് (ആർ.എസ്.സി), സൈദലവി, അമീൻ, ശിഹാബ് സലഫി, മുഹമ്മദ്കുട്ടി (ഇസ്‌ലാഹി സെന്റർ മദീന റോഡ്), പി.വി.അഷ്‌റഫ് (എം.ഇ.എസ്), വി.പി.മുസ്തഫ, അലി അക്ബർ, നാസർ എടവനക്കാട്, നാസർ വെളിയങ്കോട്, മജീദ് പുകയൂർ, സി.കെ.അബ്ദുറഹിമാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഇസ്മായിൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, പി.സി.എ റഹ്മാൻ ഇണ്ണി, ഷൗക്കത്ത് ഞാറക്കോടൻ, നസീർ വാവക്കുഞ്ഞ്, ഗഫൂർ പട്ടിക്കാട്, ഹസ്സൻ ബത്തേരി, ടി.സി. മൊയ്തീൻ കോയ, ഉമർ അരിപ്പാമ്പ്ര, നജ്മുദ്ധീൻ വയനാട്, ബാബു നഹ്ദി, ഇല്യാസ് കല്ലിങ്ങൽ, സീതി കൊളക്കാടൻ, സാബിൽ മമ്പാട്, വി.വി.അഷ്‌റഫ്, മൊയ്ദു മൂശാരി, ഇബ്രാഹിം കൊല്ലി തുടങ്ങി കെ.എം.സി.സി ജിദ്ദ സെൻട്രൽ, നാഷണൽ, ജില്ലാ ഭാരവാഹികളും പങ്കെടുത്തു. സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും  അൻവർ ചേരങ്കൈ നന്ദിയും പറഞ്ഞു.


 

Latest News