ലജ്പത്‌നഗര്‍- പൗരത്വഭേദഗതി ക്യാമ്പയിനുമായി ദല്‍ഹി ലജ്പത് നഗര്‍ സന്ദര്‍ശിച്ച അമിത്ഷായെ ഗോ ബാക്ക് വിളിച്ചതിന് മലയാളി യുവതിയോട് വീടൊഴിയാന്‍ ഫ്‌ളാറ്റ് ഉടമ. ബിജെപിയുടെ പൗരത്വഭേദഗതി പ്രചരണത്തിന് ഗൃഹസന്ദര്‍ശനത്തിന് എത്തിയ കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത്ഷായെ രണ്ട് പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ കോളനിവാസികള്‍ ഗോ ബാക്ക് വിളിച്ച് ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.
ഇതിന് നേതൃത്വം നല്‍കിയിരുന്നത് സൂര്യ,ഹര്‍മിയ എന്നീ അഭിഭാഷക യുവതികളായിരുന്നു. കൊല്ലം സ്വദേശിനിയായ സൂര്യയോടാണ് ഗോബാക്ക് വിളിച്ചതിന് പിന്നാലെ ഫ്‌ളാറ്റുടമ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. അടിയന്തിരമായി ഫ്‌ളാറ്റ് ഒഴിയണമെന്നാണ് ഉടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോളനിവാസികളുടെ ഗോബാക്ക് വിളിയും പ്രതിഷേധവും രൂക്ഷമായതിനെ തുടര്‍ന്ന് ഒരു വീടുമാത്രം സന്ദര്‍ശിച്ച് അമിത്ഷാ ഗൃഹസന്ദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.






