ബിജെപി നേതാക്കളുടെ കോഴ: കുമ്മനം ഹാജരാകണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം- ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളെജ് കോഴ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സതീഷ് നായര്‍ക്കും വിജിലന്‍സ് നോട്ടീസ്. വ്യാഴാഴ്ച മൊഴിനല്‍കാന്‍ ഹാജരാകണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കുമ്മനം വിജിലന്‍സിനു മറുപടി നല്‍കി. കോഴ ഇടപാടില്‍ ഇടനിലക്കാരനായ സതീഷ് നായരോട് ഈ മാസം 24-ന് ഹാജരാകാനാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്.

കേസില്‍ ഉള്‍പ്പെട്ട മറ്റു ബിജെപി നേതാക്കള്‍ ചൊവ്വാഴ്ച മൊഴി നല്‍കും. മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളെജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് ആര്‍ എസ് വിനോദ് കോഴ വാങ്ങിയെന്ന് ബിജെപി തന്നെ നിയോഗിച്ച അന്വേഷണ സമിതി സ്ഥിരീകരിച്ചിട്ടുണ്ട്.  

കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു.

Latest News