Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ മൗനം നല്ലപിള്ള ചമയലെന്ന് ചെന്നിത്തല

തൃശൂര്‍- പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ നിരന്തരം തള്ളിപ്പറയുന്ന ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ മൗനം വിഷയത്തില്‍ നല്ലപിള്ള ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നേതാവ് ഗവര്‍ണറെ ഭയപ്പെടുകയാണോയെന്നും ചെന്നിത്തല പരിഹസിച്ചു. നിയമസഭയെ ഗവര്‍ണര്‍ അപമാനിച്ചിരിക്കുകയാണ്. എം.എല്‍.എമാര്‍ ആരും ഓടു പൊളിച്ച് അകത്ത് കടന്നവരല്ല.
പ്രമേയം പാസാക്കാന്‍ അവകാശം സഭക്കുണ്ട്. ഗവര്‍ണര്‍ പദവിയുടെ മഹത്വം മനസ്സിലാക്കാതെയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. ഗവര്‍ണറുമായി തങ്ങള്‍ സംവാദത്തിന് തയാറല്ല. വേണമെങ്കില്‍ മോഡിയുമായി നടത്താം. പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏഴിന് യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കും.
ജനുവരി 30 ന് എല്ലാ ജില്ലകളിലും മനുഷ്യ ഭൂപടം നിര്‍മിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ലോക കേരളസഭ സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
       

 

 

Latest News