ഉത്തര്‍പ്രദേശുകാര്‍ ഇത്തവണ തങ്ങള്‍ക്ക് വന്ന പുതുവര്‍ഷ ആശംസ കണ്ട് അമ്പരന്നു. പ്രിയങ്കാഗാന്ധിയായിരുന്നു ഉത്തര്‍പ്രദേശിലെ എഴുത്തുകാര്‍,കവികള്‍,മാധ്യമപ്രവര്‍ത്തകര്‍, ചിന്തകന്മാര്‍ എന്നിവരുടെ വീടുകളിലേക്ക് പുതുവര്‍ഷ ആശംസ കാര്‍ഡുകള്‍ അയച്ചത്. എന്നാല്‍ സാധാരണഗതിയിലുള്ള ആശംസാ കാര്‍ഡുകള്‍ അല്ലായിരുന്നു അത്. ഭരണഘടനയുടെ ആമുഖമായിരുന്നു ഈ കാര്‍ഡുകള്‍. ജനങ്ങളുടെ ചുമതലയും ഭരണഘടനാ ചട്ടവുമൊക്കെ ഉള്‍പ്പെടുന്ന ആശംസാ കാര്‍ഡ്.
രാജ്യത്ത് ബിജെപി സര്‍ക്കാരിനു കീഴില്‍ ഭരണഘടന ആക്രമിക്കപ്പെടുന്ന സമയത്താണ് പ്രിയങ്ക ഇതിനായി മുന്‍കൈ എടുത്തതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു പറഞ്ഞു. ''ഭരണഘടനയുടെ അടിസ്ഥാന ധാര്‍മ്മികതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള പ്രിയങ്കയുടെ ശ്രമമാണിതെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസാണ് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്തുന്നത്.
പൗരത്വഭേദഗതി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരോ പരിക്കേറ്റവരുമായവരുടെ കുടുംബങ്ങളെ കാണാന്‍ പ്രിയങ്ക ഗാന്ധി മീററ്റിലും മുസാഫര്‍നഗറിലും സന്ദര്‍ശനം നടത്തിയിരുന്നു.