Sorry, you need to enable JavaScript to visit this website.

പൂനെയില്‍ ലോഡ്ജില്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍ 

പൂനെ- ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. പൂനെയിലെ ഹദപ്‌സറിലുള്ള ഭേക്കരിനഗറിലാണ് സംഭവം. പെണ്‍വാണിഭ സംഘത്തില്‍ നിന്നും ആറ് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. സിറ്റി ക്രൈംബ്രാഞ്ചാണ് സംഘത്തെ പിടികൂടിയത്. പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളില്‍ നാല് പേര്‍ വെസ്റ്റ് ബംഗാളില്‍ നിന്നുള്ളവരാണ്. 
സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചെന്ന പേരില്‍ മൂന്ന് പുരുഷ•ാര്‍ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു കോണ്‍സ്റ്റബിള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ലോഡ്ജില്‍ തിരച്ചില്‍ നടത്തിയത്. 
നിര്‍ബന്ധിച്ച് പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 116 സ്ത്രീകളെയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സോഷ്യല്‍ സെക്യൂരിറ്റി സെല്‍ രക്ഷപ്പെടുത്തിയത്. പല പോലീസ് സ്‌റ്റേഷനുകളിലായി 38 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest News