അൽബാഹയിൽ കാറുകൾ കൂട്ടിയിടിച്ച് ആറു മരണം

പ്രതീകാത്മക ചിത്രം

അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട അൽഹജ്‌റയിൽ കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽഹജ്‌റയിലെ ഉലൈബിലാണ് അപകടം. നാലു സ്ത്രീകളും പുരുഷനും ഒരു കുട്ടിയുമാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അൽബാഹ പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്‌റാനി പറഞ്ഞു. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്. രണ്ടു സ്ത്രീകൾക്കും ഒരു പുരുഷനും ഒരു വേലക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. റെഡ് ക്രസന്റ് ആംബുലൻസുകളിൽ ഇവരെ ഖിൽവ ആശുപത്രിയിലേക്ക് നീക്കി.
 

Latest News