നടിയെ ആക്രമിച്ച കേസ്; പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളി. കേസില്‍ പ്രതിയായി ചേര്‍ക്കാന്‍ ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിനെ പ്രതിയാക്കാന്‍ സാധ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രാരംഭ വാദത്തിന് ഇടയിലാണ് ദിലീപ് അപേക്ഷ നല്‍കിയത്.

Latest News