Sorry, you need to enable JavaScript to visit this website.

6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍; പുതിയ ആശയവുമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി

ഹെല്‍സിങ്കി- വിപ്ലവകരമായ ആശയവുമായി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന ആശയവുമായാണ് പ്രധാനമന്ത്രി സന്ന മരിന്‍ എത്തിയിരിക്കുന്നത്. നിലവില്‍ ഫിന്‍ലാന്‍ഡില്‍ എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴില്‍ സമയമാണ് ഉള്ളത്. അതേസമയം, ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രവൃത്തിസമയം സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് സന്ന മരിനും അവരുടെ രാഷ്ട്രീയ സഖ്യവും ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തൊഴില്‍ സമയം പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് നടപ്പിലാക്കി നോക്കും. അതിന് ശേഷമാവും ഈ പ്രവൃത്തി സമയം യാഥാര്‍ത്ഥ്യമാക്കുക.
ഡിസംബര്‍ 9നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ 34ാം വയസ്സുകാരി സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന സന്ന വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്ററി റിന്നെ പരാജയപ്പെട്ടശേഷം രാജിവെച്ചതിനെ തുടര്‍ന്നാണ് സന്ന അധികാരത്തിലേറിയത്.
ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിന്‍ലാന്‍ഡിന്റെ അയല്‍രാജ്യമായ സ്വീഡനില്‍ യാഥാര്‍ത്ഥ്യമാക്കി വിജയം കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ശ്രമം.

Latest News