ഫിറോസാബാദ്- പൗരത്വഭേദഗതിക്കും എന്‍ആര്‍സിയ്ക്കും എതിരെ സമരം നടത്തിയവര്‍ക്ക് എതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തവരില്‍ മരിച്ചുപോയ 90 വയസുകാരനും. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ച് തയ്യാറാക്കിയവരുടെ പട്ടികയിലാണ് പരേതനായ തൊണ്ണൂറുവയസുകാരന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. ഫിറോസാബാദില്‍ ഉണ്ടായ അക്രമങ്ങളെ ചൊല്ലി ലോക്കല്‍ പോലീസാണ് കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐപിസി 107/16 വകുപ്പ് ചുമത്തിയതായി കാണിച്ച് 200 പേര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതില്‍ ആറ് വര്‍ഷം മുമ്പ് മരിച്ചുപോയ ബന്നേ ഖാന്റെ പേരും ഉള്‍പ്പെടുന്നു. തന്റെ പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്നും പോലീസിന്റെ നോട്ടീസ് കിട്ടിയതായും ബന്നേ ഖാന്റെ മകന്‍ മുഹമ്മദ് സര്‍ഫാസ് മാധ്യമങ്ങളെ അറിയിച്ചു.






