ബംഗളൂരു- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിടാതെ പിന്തുടർന്ന് ഗോബാക്ക് മോഡി ട്വിറ്റർ ട്രെന്റ് കർണാടകയിലും. വ്യാഴാഴ്ച കർണാടകയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മോഡിയെ കാത്തുനിന്നതും ഗോ ബാക്ക് മോഡി ട്വിറ്റർ പ്രളയമായിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലും തമിഴ്‌നാട്ടിലും എത്തിയപ്പോഴും ഇതുപോലെ മോഡിക്കെതിരെ ട്വിറ്ററിൽ ഗോബാക്ക് വിളികളുണ്ടായിരുന്നു. ഏകദേശം എഴുപതിനായിരത്തിലേറെ തവണയാണ് ട്വിറ്ററിൽ ഗോ ബാക്ക് മോഡി ട്വീറ്റ് ചെയ്തത്. ഹം ഭാരത് കെ ലോഗ് ബാനറിന് കീഴിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ സെപ്തംബറിലും ഒക്ടോബറിലും തമിഴ്‌നാട്ടിൽ മോഡി സനർശനം നടത്തിയപ്പോഴും സമാനമായ ഗോ ബാക്ക് മോഡി വിളികളുണ്ടായിരുന്നു. ഇതാദ്യമായാണ് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്ത്‌നിന്ന് മോഡിക്കെതിരെ ട്വിറ്ററിൽ ഗോബാക്ക് മോഡി തരംഗമാകുന്നത്. കാർഷകരോടുള്ള മോഡി സർക്കാറിന്റെ ദ്രോഹവും പൗരത്വപ്രക്ഷോഭകരെ നേരിടുന്ന രീതിയുമെല്ലാം ട്വിറ്ററാദികൾ ട്വീറ്റ് ചെയ്യുന്നുണ്ട്.
Your blue eyed boy told us,
— PonnathPuraaNa (@rsponnathpur) January 2, 2020
We're either with you or we're anti India.
We chose to be with you.
But your actions in Kashmir,
the CAA-NRC-NPR mess,
and the state brutality unleashed on protestors
Have made us question,
Won't we be anti-India if we're still with you?#GoBackModi
You ruined Indian economy.
— Manohar Elavarthi (@manoharban) January 2, 2020
You are pushing farmers to commit suicide. Unemployment is skyrocketing.
Poverty is growing fast.
You are harvesting hate for political power. You are not welcome here @narendramodi #GobackModi