ഓച്ചിറ സ്വദേശി ബുറൈദയിൽ മരിച്ചു

ബുറൈദ- കൊല്ലം ഓച്ചിറ സ്വദേശി മെയ്തീൻകുഞ്ഞ് മകൻ കളിയിക്കവടക്കതിൽ മുബാഷ് (48) ജോലി സംബന്ധമായി സുൽഫിയിലേക്കുള്ള യാത്രക്കിടെ മരിച്ചു. 25 വർഷമായി ബുറൈദയിൽ സെയിൽസ്മാനായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. രണ്ടര വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയത്. മൂന്നു മാസം മുൻപ് ശ്വാസതടസ്സം അനുഭവപ്പെട്ട് സുഹൃത്തുമൊന്നിച്ച് ഹോസ്പിറ്റലിൽ എത്തിയപ്പോൾ വിശദമായ ചെക്കപ്പിന് വിധേയനാവണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. പെട്ടെന്ന് ഷുഗർ കുറഞ്ഞതുമൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിന്റ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: റസിയ. മക്കൾ: നൂറ, ഷേക് അഹമ്മദ്, ഷാഹിദ് ഇബ്രാഹിം. 


 

Latest News