Sorry, you need to enable JavaScript to visit this website.

പുതുതലമുറ ഇൻസ്റ്റഗ്രാമിലേക്ക്

സോഷ്യൽ മീഡിയയിലെ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റഗ്രാം പുതുതലമുറയുടെ ഇഷ്ട കേന്ദ്രമാകുന്നു. മറ്റ് പ്ലാറ്റ്‌ഫോമുകളിൽനിന്ന് വ്യത്യസ്തമായി നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റഗ്രാം എല്ലാ അപ്‌ഡേറ്റുകളിലും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്താനും മറ്റ് സമാന പ്ലാറ്റ്‌ഫോമുകളെ പിന്തള്ളാനും ശ്രമിക്കുന്നുണ്ട്. ഉപയോഗിക്കാൻ എളുപ്പവും ഫോട്ടോ, വീഡിയോ എന്നിവക്ക് പ്രാധാന്യം നൽകുന്നതും പുതുതലമുറയെ ഇൻസ്റ്റഗ്രാമിലേക്ക് അടുപ്പിക്കുന്നു. 
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ മറ്റ് സോഷ്യൽ മീഡിയകളിലും യഥാസമയം പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്. വെവ്വേറെ പോസ്റ്റുകൾ ചെയ്യുന്നതിന് പകരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോാഡ് ചെയ്ത ഫോട്ടോ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാം. ഇതിനായി പ്രൊഫൈൽ> ഓപ്ഷൻസ്> ലിങ്ക്ഡ് അക്കൗണ്ട്‌സ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ മതി. ഈ സെറ്റിംഗ്‌സിൽ മറ്റുള്ള പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ലിങ്ക് ചെയ്യാനാകും. ഇതിലൂടെ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും ഷെയർ ചെയ്യാം.
ആക്ടീവായിരിക്കുന്നത് മറ്റുള്ളവർ കാണാതിരിക്കാനുള്ള സംവിധാനം ഇൻസ്റ്റാഗ്രാമിലുണ്ട്. ഓൺലൈനിൽ ഉള്ളതോ അവസാനം ഉണ്ടായിരുന്ന സമയമോ മറ്റുള്ളവർ കാണാതിരിക്കാനായി പ്രൊഫൈൽ> ഓപ്ഷൻസ്> ഷോ ആക്ടിവിറ്റി സ്റ്റാറ്റസ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. 
ഇൻസ്റ്റഗ്രാമിൽ ബിസിനസ് അക്കൗണ്ട് ഉള്ളതുകൊണ്ടുള്ള ഉപയോഗങ്ങൾ ധാരാളമാണ്. സാധാരണ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് വ്യത്യസ്തമായി ബിസിനസ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോക്താക്കൾക്ക് പോസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സ്, പ്രൊഫൈൽ റീച്ച്, പ്രൊഫൈൽ അനലിറ്റിക്‌സ്, പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യൽ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്നു. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒരു ബിസിനസ് അക്കൗണ്ടായി മാറ്റുന്നതിന് സെറ്റിങ്‌സ് അക്കൗണ്ട് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇതിൽ സ്വിച്ച് ടു പ്രൊഫഷണൽ അക്കൗണ്ട് എന്ന ഓപ്ഷൻ കാണാം. ഇതിൽ ബിസിനസ് അഥവാ പ്രൊഫഷൻ തെരഞ്ഞെടുക്കാനുള്ള സംവിധാനം കാണാം.
ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിലെ കുറച്ചു പേരിൽനിന്ന് മാത്രം സ്റ്റോറികൾ മറച്ചുവെക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സംവിധാനം ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്. സ്‌റ്റോറികൾ കാണേണ്ടതില്ല എന്ന് കരുതുന്ന ആളുകളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പോയി ഓപ്ഷണൽ മെനുവിൽ ടാപ് ചെയ്യുക. ഹൈഡ് യുവർ സ്‌റ്റോറി' എന്ന ഓപ്ഷൻ കാണും. അത് ആക്ടിവേറ്റ് ചെയ്യുക. വാട്‌സ്ആപിലും ഇതുപോലുള്ള ഓപ്ഷൻ സ്റ്റാറ്റസുകളുടെ കാര്യത്തിൽ ലഭ്യമാണ്.
 

Latest News