ചെന്നൈ- പൗരത്വ ഭേദഗതിക്കെതിരെ ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക്കിസ്ഥാൻ ബന്ധമെന്ന ആരോപണവുമായി ചെന്നൈ പോലീസ് രംഗത്ത്. പ്രതിഷേധക്കാരിൽ ചിലരുടെ ഫെയ്‌സ്ബുക്ക് എക്കൗണ്ടിലെ സ്‌ക്രീൻ ഷോട്ട് ചൂണ്ടിക്കാട്ടിയാണ് പോലീസ് ആരോപണം ഉന്നയിക്കുന്നത്. പാക്കിസ്ഥാനിലെ അസോസിയേഷൻ ഓഫ് സിറ്റിസൺ ജേണലിസ്റ്റ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ ഇവർ അംഗങ്ങളാണെന്നും ഇവരെ നിരീക്ഷിക്കുകയാണെന്നും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എ.കെ വിശ്വനാഥൻ പറഞ്ഞു.
കോലമെഴുതി പ്രതിഷേധിച്ചവർക്കും നേതൃത്വം നൽകിയവർക്കും ഇത്തരം ബന്ധമുണ്ട്. ചില വീട്ടുകാർ ഇവരോടു കോലം എഴുതരുതെന്ന് ആവശ്യപ്പെട്ടതു തർക്കത്തിലേക്കു വഴിവെച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നും വിശ്വനാഥൻ പറഞ്ഞു.