ഇന്‍ഡോര്‍- നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ താല്‍ക്കാലിക ലിഫ്റ്റ് തകര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യവസായിയായ പുനീത് അഗര്‍വാളും കുടുംബവുമാണ് ദുരന്തത്തിന് ഇരയായത്. പുതുവര്‍ഷാഘോഷത്തിനായി ഒത്തുകൂടിയതായിരുന്നു കുടുംബം. പുനീത് അഗര്‍വാളിന്റെ ഫാം ഹൗസിലാണ് അപകടമുണ്ടായത്.
മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നിതിനിടെയാണ് ബെല്‍റ്റ് പൊട്ടി ലിഫ്റ്റ് പെട്ടെന്ന് തകര്‍ന്ന് വീണതെന്ന് പൊലീസ് പറയുന്നു. കോണ്‍ക്രീറ്റ് തറയിലേക്ക് വീണ കുടുംബാംഗങ്ങളെ ആശുപ്രതിയില്‍ എത്തിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ നിഥി അഗര്‍വാള്‍ (40) ചികിത്സയിലാണ്.






