Sorry, you need to enable JavaScript to visit this website.

ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ സർവീസ് ഫെബ്രുവരി പതിനാറ് മുതൽ

ജിദ്ദ- സൗദി പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ സർവീസിന് അടുത്ത മാസം പതിനാറിന് തുടക്കമാകും. ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി എയർ ഇന്ത്യ അറിയിച്ചു. ജിദ്ദ-കരിപ്പൂർ സെക്ടറിലെ ജെംബോ സർവീസിനാണ് തുടക്കമാകുക. ബി 747-400 ജെംബോ വിമാനത്തിന് ഡി.ജി.സി.എ കഴിഞ്ഞ ജൂലൈയിൽ അനുമതി നൽകിയിരുന്നു. എന്നാൽ വിമാനത്തിന് കരിപ്പൂരിലെ റൺവേ പാർക്കിംങ് പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല. നിലവിൽ തയ്യാറാക്കിയിരിക്കുന്ന സമയക്രമം പ്രകാരം രാത്രി 11.15 നു ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 07.05 നു കരിപ്പൂരിൽ എത്തും. തിരിച്ചു വൈകിട്ട് 5.30 നു പുറപ്പെട്ടു 9.15ന് ജിദ്ദയിൽ എത്തും. 45 കിലോ ലഗേജാണ് എയർ ഇന്ത്യ ഓരോ ഓരോ യാത്രക്കാരനും അനുവദിക്കുക.
 

Latest News