ഒ.രാജഗോപാൽ നിയമസഭയിൽ ഇരുന്നത് മൗനം സമ്മതം എന്ന പോലെ-കെ. മുരളീധരൻ

കോഴിക്കോട്- പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കുള്ളിൽത്തന്നെ എതിർപ്പുള്ളതുകൊണ്ടാണ് ഒ. രാജഗോപാൽ നിയമസഭയിൽ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാതിരുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഒ. രാജഗോപാൽ പ്രമേയത്തെ നിയമസഭയിൽ അനുകൂലിച്ചില്ല. എതിർത്തതുമില്ല. മൗനം സമ്മതം എന്ന നിലയിലാണ് രാജഗോപാൽ ഇരുന്നത്. മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബി.ജെ.പിയിൽ എതിർപ്പുണ്ടെന്നും മുരളി വ്യ്ക്തമാക്കി. 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം നടത്താൻ നിശ്ചയിച്ചിരിക്കുന്ന മനുഷ്യച്ചങ്ങലയെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും മുരളി വ്യക്തമാക്കി. അതേസമയം, ജമാഅത്ത് ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 
 

Latest News