തുടർച്ചയായ അഞ്ചാം മാസവും പാചകവാതകത്തിന് വില കൂട്ടി

ന്യൂദൽഹി- തുടർച്ചയായ അഞ്ചാമത്തെ മാസവും സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കൂട്ടി. ദൽഹിയിൽ ഒരു സിലിണ്ടറിന് 19 ഉം ദൽഹിയിൽ 19.5 രൂപയുമാണ് ഇന്ന് കൂട്ടിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യൻ ബ്രാൻഡിൽ വിതരണം ചെയ്യുന്ന സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ ഇന്നത്തെ വില ദൽഹിയിൽ 714 രൂപയും മുംബൈയിൽ 684.50 രൂപയുമാണ്. കഴിഞ്ഞ മാസം ഇവയുടെ വില യഥാക്രമം 695, 665 എന്നീ ക്രമത്തിലായിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ പാചകവാതകത്തിന് ഒരു സിലിണ്ടറിന് 140 രൂപയാണ് കൂടിയത്. 

Latest News