ന്യൂദല്‍ഹി- ജനപ്രിയ ആപ്പുകളിലൊന്നായ ടിക് ടോക്കില്‍നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ തേടിയതിലും ഉള്ളടക്കം നീക്കാന്‍ ആവശ്യപ്പെട്ടതിലും ഇന്ത്യ മുന്നില്‍. 2019 ആദ്യപകുതിയിലെ സുതാര്യതാ റിപ്പോര്‍ട്ടിലാണ് ബൈറ്റ് ഡാന്‍സ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉപയോക്താവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് 107 ഉം ഉള്ളടക്കം നീക്കാന്‍ 11 ഉം അപേക്ഷകളാണ് ഇന്ത്യ ന്ല്‍കിയത്. യഥാക്രമം 79 ഉം ആറും അപേക്ഷ നല്‍കിയ അമേരിക്കയാണ് ഇക്കാര്യത്തില്‍ രണ്ടാമത്. കേന്ദ്ര സര്‍ക്കാരിനേയും ബി.ജെ.പിയെയും വിമര്‍ശിച്ച് ധാരാളം ട്രോള്‍ വീഡിയോകള്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
