Sorry, you need to enable JavaScript to visit this website.

സൈന്യം പ്രവർത്തിക്കേണ്ടത് സർക്കാറിന്റെ നിർദ്ദേശമനുസരിച്ച്-ബിപിൻ റാവത്ത്

ന്യൂദൽഹി- സൈന്യം രാഷ്ട്രീയത്തിൽനിന്നും അകന്നുനിൽക്കണമെന്നും അതാത് സമയത്തെ സർക്കാറിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് സൈന്യം പ്രവർത്തിക്കേണ്ടതെന്നും പുതുതായി ചുമതലയേറ്റ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് നേരത്തെ ബിപിൻ റാവത്ത് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ഇന്ന് പത്രലേഖകർ ചോദിച്ചപ്പോഴാണ് സൈന്യം രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കണമെന്ന് ബിപിൻ റാവത്ത് വ്യക്തമാക്കിയത്.
 

Latest News